തിരികെ ഞാന്‍ പോകുമെന്ന വാര്‍ത്ത കേള്‍ക്കാനായി
ആ ഗ്രാമം കൊതിക്കുന്നു ഇന്ന്.....
തിരികെ മടങ്ങുവാന്‍ , ഒരു വിസ ലഭിക്കുവാന്‍
ഞാനും കൊതിക്കുന്നു ഇന്ന്...
സാമ്പത്തിക മാന്ദ്യം, എണ്ണ വില കുറഞ്ഞു, അരിവില കൂടി..
ചന്കില്‍ കൊള്ളുന്ന വാര്‍ത്തകള്‍ എന്നും ..."
വിടുവായന്‍ രാഷ്ട്രീയക്കാര്‍ പതിവായി യാത്രകള്‍
നടത്തുന്ന നാടും നഗരവും ഞാന്‍ കണ്ടു..
വെയിലേറ്റു കരിഞ്ഞ, മണലെടുത്ത് വരണ്ട
വയലും പുഴയും ഞാന്‍ കണ്ടു..
വീട്ടുകാര്‍ കൊതിക്കുന്നു ഇന്ന്.....
തിരികെ മടങ്ങുവാന്‍ , ഒരു വിസ ലഭിക്കുവാന്‍
ഞാനും കൊതിക്കുന്നു ഇന്ന്...
സുഖമായി കുടുംബം പോറ്റുംപോള്‍
സീറോ ബാലന്സുള്ള ബാന്കില്‍ നിന്നെന്നെ
എന്നും വിളിച്ച്ചീടുന്നു...
വീട്ടു ലോണിന്റെ മുതലില്ല , പലിശ എങ്കിലും അടക്കൂ....!
ആ ഗ്രാമം കൊതിക്കുന്നു ഇന്ന്.....
തിരികെ മടങ്ങുവാന്‍ , ഒരു വിസ ലഭിക്കുവാന്‍
ഞാനും കൊതിക്കുന്നു ഇന്ന്...
ഇപ്പൊ ജോലി.... എല്ലാം പോയി..
അവിടെ പേരെ 1000 പിരിച്ചു വിട്ടു, വിസ നടപടി നിര്‍ത്തി..
ചന്കില്‍ കൊള്ളുന്ന വാര്‍ത്തകള്‍ വീണ്ടും....."
കടിഞ്ഞാണില്ലാത്ത കുതിര പോല്‍ കുതിക്കുമ്പോള്‍
സഹധര്‍മ്മിണി തന്‍ സ്വഭാവവും ഗള്‍ഫിലെ നിയമവും
മാറി മാറി വരുമ്പോള്‍..
ഇളനീരിന്‍ മധുരക്കിനാക്കള്‍ -
വീണ്ടും മരുപ്പച്ച തേടാന്‍ കൊതിക്കുന്നു...
ആ ഗ്രാമം കൊതിക്കുന്നു ഇന്ന്.....
തിരികെ മടങ്ങുവാന്‍ , ഒരു വിസ ലഭിക്കുവാന്‍
ഞാനും കൊതിക്കുന്നു ഇന്ന്...
സാമ്പത്തിക മാന്ദ്യത്തിന്റെ ദുരിതം അനുഭവിക്കുന്ന
എല്ലാ പ്രവാസികള്‍ക്കും....
No comments:
Post a Comment
We were given: Two hands to hold. To legs to walk. Two eyes to see. Two ears to listen. But why only one heart? Because the other was given to someone else. For us to find.